ഇപ്പോഴത്തെ സാഹചര്യത്തിൽ

മഹൽ സോഫ്റ്റിന്റെ ആവശ്യകത

സാങ്കേതികത മനുഷ്യ ജീവിതം ലളിതം ആക്കുന്നു എന്നത് ഒട്ടും അതിശയോക്തിയില്ലാത്ത കാര്യമാണ്. മനുഷ്യജീവിതത്തിന്റെ ഏതു മേഖലയിലും സാങ്കേതികതയുടെ കയ്യൊപ്പുണ്ട്. മാനവികതയുടെ അന്തരം നീക്കാനും സാങ്കേതികത്വം സഹായിക്കുന്നു. ഉത്പാദനോപാധികളുടെ നിർമാണത്തിലും സേവനത്തിലും മാത്രമല്ല പിന്നോക്കാവസ്ഥയ്ക്കും ദാരിദ്ര്യത്തിനും അറുതി വരുത്താനും നമുക്കു സാങ്കേതിക വിദ്യയെ ആശ്രയിക്കാം. ഇത്തരത്തിലുള്ള പ്രക്രിയയുടെ ഒരു ചെറിയ ചുവടുവയ്പാണ് മഹൽസോഫ്റ്റ് . ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് ഇന്ത്യയിൽ ഒരു പ്രശ്നമാണെങ്കിലും അതിന്റെ നല്ലൊരു വശം ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുകയും ചെയ്യുന്നു ; മാനവശേഷി നന്നായുണ്ടെങ്കിലും അവർക്കാവശ്യമായ വിഭവങ്ങൾ ഇല്ലാതെ പോകുന്നു. അതിനാൽ തന്നെ മാനവികതയ്ക്കു മുന്നേറ്റം ഉണ്ടാകുന്ന കാര്യങ്ങൾ തുടക്കത്തിൽ തന്നെ കൊഴിഞ്ഞു പോകുന്നു. ഇങ്ങനെ സന്തുലിതമല്ലാത്ത സ്ഥിതിവിശേഷങ്ങൾ വിവിധ ജാതികൾ, മതങ്ങൾ, വർഗ്ഗങ്ങൾ എന്നിവയുടെ പുരോഗതിയ്ക്ക് തടസ്സമാകുന്നു.

ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ

എല്ലാവരേയും കൂട്ടിച്ചേർക്കുക

രജിസ്റ്റർ ചെയ്ത എല്ലാ മഹല്ലുകളുടെയും അവയിലെ അംഗങ്ങളുടെയും വിശദാംശങ്ങൾ ക്രമീകരിക്കുക

ഡാറ്റാ സംയോജനം

രജിസ്റ്റർ ചെയ്ത എല്ലാ മഹല്ലുകളിലെ അംഗങ്ങളുടെയും വിവരങ്ങൾ സാങ്കേതിക രേഖകളാക്കി സംയോജിപ്പിക്കുക

ഡാറ്റാ തരംതിരിക്കൽ

പ്രായം, ലിംഗഭേദം, രക്ത ഗ്രൂപ്പ്, വിദ്യാഭ്യാസം, മറ്റ് യോഗ്യതകൾ, വൈവാഹിക അവസ്ഥ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ രേഖകളാക്കി ക്രമീകരിക്കുക.

അറിയിപ്പുകൾ

വിദ്യാഭ്യാസ വായ്പ, വൈദ്യസഹായം, സ്കോളർഷിപ്പ്, പുതിയ ഗവൺമെന്റ് പദ്ധതികൾ, ടെസ്റ്റുകൾ തുടങ്ങിയവയിൽ യോഗ്യരായവരെ കണ്ടെത്തി വിവരങ്ങൾ അറിയിക്കുക.

ലക്ഷ്യങ്ങൾ

പദ്ധതികൾക്കും സ്കോളർഷിപ്പുകൾക്കും അർഹരായവരെ യോഗ്യതയ്ക്കനുസരിച്ചു മുൻനിരയിലേക്ക് എത്തിക്കുക.

ആശയ വിനിമയം

ഗവൺമെന്റ് പദ്ധതികളും മഹല്ലിലെ അംഗങ്ങളും തമ്മിലുള്ള ആശയവിനിമയ മാർഗ്ഗങ്ങൾ സൃഷ്ടിക്കുക

തൊഴിൽ വിവരണം

മഹല്ലുകളിലെ ഓരോ വ്യക്തികളുടെയും തൊഴിൽ വളരെ കൃത്യമായി രേഖപെടുത്തുകയും യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിലറിയിപ്പുകൾ അവരിലേക്ക്‌ എത്തിച്ചേരാൻ വഴിയൊരുക്കുകയും ചെയ്യുന്നു.

ബ്ലഡ് ഗ്രൂപ്പ്

ഓരോ വ്യക്തികളുടെയും ബ്ലഡ് ഗ്രൂപ്പ് ശേഖരിച്ചു കൃത്യമായി രേഖപ്പെടുത്തുന്നത് ഭാവിയിൽ ഉപകാരപ്രദമാണ്.

ജനസംഖ്യ

സമുദായത്തിലെ ജനസംഖ്യാനിരക്ക് ആനുപാതികമായി രേഖപ്പെടുത്താൻ മഹൽ സോഫ്റ്റ് മുഖേനെ സാധിക്കുന്നു.

വിദ്യാഭ്യാസം

സർക്കാർ പരീക്ഷകളെക്കുറിച്ചും സ്കോളർഷിപ്പുകളെ കുറിച്ചുമുള്ള അറിയിപ്പുകൾ യഥാ സമയം യോഗ്യതയ്ക്കനുസരിച്ചു അർഹരായ മഹൽ അംഗങ്ങളിലേക്കു എത്തിക്കുന്നു

മഹൽസോഫ്റ്റ്

കേരള സംസ്ഥാനത്ത് ആരംഭിച്ച ഒരു പ്രധാന പദ്ധതിയാണ് മഹൽ സോഫ്റ്റ്. സംസ്ഥാനത്തെ മഹലുകളുടെ പ്രവർത്തനത്തെ അത്യാധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചു കൊണ്ടുള്ള പുരോഗതിയാണ് മഹൽസോഫ്റ് ലക്ഷ്യമിടുന്നത്. സ്കോളർഷിപ്പുകൾ, പരീക്ഷാ അറിയിപ്പുകൾ മറ്റു ആനുകൂല്യങ്ങൾ എന്നിവ യഥാസമയം അർഹരായവരിലേക്കു എത്തിക്കുക വഴി മുസ്ലിം സമുദായത്തിന്റെ ഉന്നമനം പ്രാവർത്തികമാക്കുവാൻ സാധിക്കും.

മഹൽ സോഫ്റ്റ് പദ്ധതി സമൂഹത്തിൽ വിജയകരമായി പ്രവർത്തികമാക്കുന്ന രീതി, ലക്ഷ്യങ്ങൾ , പദ്ധതിയുടെ വിശദാംശങ്ങൾ എന്നിവ ദൃശ്യവൽക്കരിക്കുന്ന 2 മിനിറ്റ് വീഡിയോ ദർശിക്കുക. ഇതിലൂടെ മഹൽസോഫ്റ് പദ്ധതിയുടെ പ്രവർത്തന വശങ്ങൾ മുസ്ലിം സമുദായത്തിന് മനസിലാക്കാൻ സാധിക്കും

ഡാറ്റാ സംയോജനം

മഹല്ലുകളിലെ അംഗങ്ങളുടെ ലഘു വിവരണം , കുടുംബ പട്ടിക , ജനന മരണങ്ങൾ എന്നിവയെല്ലാം സോഫ്റ്റ് വെയറിലേക്കു മാറ്റി ഓൺലൈൻ ആപ്പുകളിലായി രേഖപെടുത്തുന്നു. ഈ സോഫ്റ്റ് വെയർ മുഖേന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ , ആനുകൂല്യങ്ങൾ എന്നിവയെല്ലാം മഹൽ അംഗങ്ങളെ വിജ്ഞാപനങ്ങളായി അറിയിക്കുന്നു.

ഡാറ്റയുടെ ലഭ്യത

സോഫ്ട്‍വെയറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിന്റെ സഹായത്തോടെ സ്മാർട്ഫോൺ,ലാപ് ടോപ്, കമ്പ്യൂട്ടർ തുടങ്ങിയവയിലൂടെ മഹൽ അംഗങ്ങൾക്ക് പരിശോധിക്കാവുന്നതാണ് . സോഫ്ട്‍വെയറിൽ ആനുകാലികമായി തന്നെയാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്.

അർഹതയ്ക്കുള്ള നേട്ടം

സോഫ്ട്‍വെയറിൽ ഉള്ള വിവരങ്ങൾ ഗവേഷണ വികസന സമിതി കൃത്യമായ കാലയളവിൽ തന്നെ പരിശോധിക്കുന്നതായിരിക്കും.സാമുദായിക ക്ഷേമത്തിന് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പുകൾ എന്നിവ യോഗ്യരായ മഹൽ അംഗങ്ങളിലേക്കു എത്തിച്ചേരുന്നതിനും സാമ്പത്തിക സഹായങ്ങൾ , ആരോഗ്യ പരിരക്ഷകൾ തുടങ്ങിയവ ലഭ്യമാകുന്നതിനും ഇത് സഹായകമാകുന്നു

വിദ്യാഭ്യാസം

സിവിൽ സർവീസ് , മറ്റുള്ള സർക്കാർ ജോലികളുടെ അപേക്ഷ തീയതികൾ , പരീക്ഷ തീയതികൾ എന്നിവ കൃത്യ സമയത്തു തന്നെ മഹൽ അംഗങ്ങളെ അറിയിക്കാൻ മഹൽസോഫ്റ്റിന് സാധിക്കുന്നു. പരീക്ഷ പരിശീലന കേന്ദ്രങ്ങളെ കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും ഉള്ള വിവരങ്ങളും യഥാസമയം അംഗങ്ങളിലേക്കു എത്തിക്കുന്നു.

സ്ത്രീ ശാക്തീകരണം

വിദ്യാഭ്യാസ, സാമ്പത്തിക, ആരോഗ്യപരമായി പിന്നോക്കം നിൽക്കുന്ന മഹല്ലിലെ സ്ത്രീ ജനതയ്ക്ക് വേണ്ടി സർക്കാർ ധാരാളം പദ്ധതികളും ആനുകൂല്യങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. മഹൽസോഫ്റ്റ് അതിനു അർഹരായവരെ കണ്ടെത്തുന്നതിനും ആനുകൂല്യങ്ങൾ അവരിലേക്ക് എത്തിച്ചേരുന്നതിനും ഉള്ള വഴിയൊരുക്കുന്നു.

ആരോഗ്യം

സൗജന്യ മെഡിക്കൽ പരിശോധനകൾ, തെറാപ്പികൾ എന്നിവയെകുറിച്ചു ആപ്പ് വഴിയും എസ് എം എസ് വഴിയും മഹൽ അംഗങ്ങളെ അറിയിക്കുന്നു.ഇതിലൂടെ മഹൽ അംഗങ്ങൾക്ക് ചെലവ് കുറഞ്ഞതും സൗകര്യപ്രദമായതുമായ ആശുപത്രികളെക്കുറിച്ചു അറിയുന്നതിനും സാധിക്കുന്നു. മാരകമായ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന രോഗികൾക്കു സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ആരോഗ്യ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും മഹൽസോഫ്റ്റ് അംഗങ്ങളിലേക്കു എത്തിച്ചു കൊടുക്കുന്നു.