സാങ്കേതികത മനുഷ്യ ജീവിതം ലളിതം ആക്കുന്നു എന്നത് ഒട്ടും അതിശയോക്തിയില്ലാത്ത കാര്യമാണ്. മനുഷ്യജീവിതത്തിന്റെ ഏതു മേഖലയിലും സാങ്കേതികതയുടെ കയ്യൊപ്പുണ്ട്. മാനവികതയുടെ അന്തരം നീക്കാനും സാങ്കേതികത്വം സഹായിക്കുന്നു. ഉത്പാദനോപാധികളുടെ നിർമാണത്തിലും സേവനത്തിലും മാത്രമല്ല പിന്നോക്കാവസ്ഥയ്ക്കും ദാരിദ്ര്യത്തിനും അറുതി വരുത്താനും നമുക്കു സാങ്കേതിക വിദ്യയെ ആശ്രയിക്കാം. ഇത്തരത്തിലുള്ള പ്രക്രിയയുടെ ഒരു ചെറിയ ചുവടുവയ്പാണ് മഹൽസോഫ്റ്റ് . ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് ഇന്ത്യയിൽ ഒരു പ്രശ്നമാണെങ്കിലും അതിന്റെ നല്ലൊരു വശം ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുകയും ചെയ്യുന്നു ; മാനവശേഷി നന്നായുണ്ടെങ്കിലും അവർക്കാവശ്യമായ വിഭവങ്ങൾ ഇല്ലാതെ പോകുന്നു. അതിനാൽ തന്നെ മാനവികതയ്ക്കു മുന്നേറ്റം ഉണ്ടാകുന്ന കാര്യങ്ങൾ തുടക്കത്തിൽ തന്നെ കൊഴിഞ്ഞു പോകുന്നു. ഇങ്ങനെ സന്തുലിതമല്ലാത്ത സ്ഥിതിവിശേഷങ്ങൾ വിവിധ ജാതികൾ, മതങ്ങൾ, വർഗ്ഗങ്ങൾ എന്നിവയുടെ പുരോഗതിയ്ക്ക് തടസ്സമാകുന്നു.
2005 ൽ ജസ്റ്റിസ് രജീന്ദറിന്റെ നേതൃത്വത്തിൽ ഇതിനെ കുറിച്ച് പഠിക്കാനായി സച്ചാർ കമ്മിറ്റി രുപീകരിച്ചു. ഈ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം എന്നത് മുസ്ലിം സമുദായത്തിലെ പിന്നോക്ക വിഭാഗക്കാരുടെ അരക്ഷിതാവസ്ഥ എങ്ങനെ നീക്കം ചെയ്യാം എന്നതായിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചു മുസ്ലിം സമുദായത്തിലെ ഒരു ന്യൂനപക്ഷ ആൾകാർ മാത്രമേ ഭരണ സിരാകേന്ദ്രത്തിലും നിയമ വ്യവസ്ഥയിലും എത്തി ചേരുന്നുള്ളൂ. ഇതിൽ നിന്നും അവരെ കര കയറ്റുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ സ്കോളർ ഷിപ്പുകൾ,സൗജന്യ പരീക്ഷാ പരിശീലനം, മെഡിക്കൽ സുരക്ഷ, സ്വയം പര്യാപ്തതാസഹായങ്ങൾ എന്നിവ ആരംഭിച്ചു. എന്നാൽ ഉന്നമനത്തിനു വേണ്ടി നടപ്പിലാക്കിയ ഈ കാര്യങ്ങൾ ഒന്നും പിന്നോക്ക സമുദായ ജനത ശ്രദ്ധിക്കുകയോ അതിനു വേണ്ടി പ്രയത്നിക്കുകയോ ചെയ്തിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് മഹൽസോഫ്ടിന്റെ പ്രസക്തി. മഹല്ലുകളിലെ അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും സർക്കാരും അംഗങ്ങളും തമ്മിൽ ഉള്ള അന്തരം ഇല്ലാതാക്കി അവരുടെ ഇടയിലെ ഒരു ചാലകം ആയി പ്രവർത്തിക്കാനും മഹൽ സോഫ്റ്റ് ശ്രമിക്കുന്നു. മഹൽ സോഫ്റ്റ്വെയർ വഴി എല്ലാ ഗവണ്മെന്റ് പദ്ധതികളും അവസരങ്ങളും ഇവരിലേക്ക് എത്തുന്നു. വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥ മാറ്റാൻ വേണ്ടിയാണു മഹൽസോഫ്റ്റ് ഇങ്ങനെ പ്രവർത്തിക്കുന്നത്.
കേരളത്തിലെ എല്ലാ മഹല്ലുകളെയും ഒരു സാങ്കേതികതയുടെ കീഴിൽ കൊണ്ട് വരുന്നത് വഴി സർക്കാരിന്റെ എല്ലാ നല്ല പദ്ധതികളെയും അർഹരായവരിലേക്കു യഥാസമയം എത്തിച്ചേർക്കാൻ കഴിയുന്നു .
മഹല്ലുകളുടെയും മദ്രസ്സകളുടെയും വൈഭവം നല്ല രീതിയിൽ വിനിയോഗം ചെയ്തു ഉപയോഗപ്രദമാക്കുന്നതിനു നൂതനമായ സാങ്കേതിക വിദ്യ സഹായിക്കുന്നു .
മഹല്ലുകളിൽ ഉടലെടുക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും സാങ്കേതിക മികവിന്റെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമം കൂടിയാണ് മഹൽസോഫ്റ്റ് .
മഹല്ലുകളുടെ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തീകരണം
മഹൽ സോഫ്റ്റുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും അടിസ്ഥാനപരമായി തന്നെ ഇതിന്റെ ആവശ്യകത , പ്രവർത്തന രീതികൾ, നേട്ടങ്ങൾ എന്നിവയിൽ പരിശീലനം നൽകണം.
മഹൽസോഫ്ടിന്റെ പദ്ധതികൾ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു സ്ഥാപനമോ സംഘടനയോ ഓരോ മഹല്ലുകളുടെയും പ്രദേശങ്ങളിൽ ഉണ്ടായിരിക്കണം . അത്തരത്തിലുള്ള സ്ഥാപനങ്ങളെ കണ്ടെത്തി സൂഷ്മമായി അവലോകനം ചെയ്താണ് പരിശീലനം നൽകുന്നത് .
വിവരങ്ങൾ മഹല്ലുകളിൽ നിന്നോ മഹൽ അംഗങ്ങളുടെ കുടുംബത്തിൽ നിന്നോ നേരിട്ടു ശേഖരിക്കുകയും പിന്നീട് പരിശോധിക്കുകയും ചെയ്തതിനു ശേഷം മാത്രമേ സെർവറിൽ രേഖപെടുത്തുകയുള്ളൂ .
അതി നൂതനമായ സാങ്കേതിക വിദ്യയാൽ സുരക്ഷിതമായിട്ടാണ് ഓരോ വിവരങ്ങളും സെർവറിൽ സൂക്ഷിക്കുന്നത്. അതിനാൽ തന്നെ സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹരായവരെ സോഫ്ട്‍വെയറിന്റെ സഹായത്തോടെ തന്നെ കണ്ടെത്താനും സാധിക്കുന്നു.