സർക്കാരുകൾ എപ്പോഴും ന്യൂനപക്ഷങ്ങളുടെ കാര്യം കൂടി പരിഗണിച്ചു കൊണ്ടുതന്നെയാണ് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നത്.സാമൂഹിക സാമ്പത്തിക പരിവർത്തനത്തിൽ വിദ്യാഭ്യാസം എപ്പോഴും നല്ലൊരു പങ്കാണ് വഹിക്കുന്നത്. അറിവും വൈദഗ്ധ്യവും നല്ല വിദ്യാഭ്യാസവുമുള്ള ജനതയാണ് എപ്പോഴും സമൂഹ പരിവർത്തനത്തിനു കാരണമാകുന്നത്. സാമൂഹിക . സമൂഹത്തിന്റെ ഭാഗമായ വിദ്യാർത്ഥി -അദ്ധ്യാപകൻ -രക്ഷാകർത്താവ് തുടങ്ങിയവർ തമ്മിലുള്ള പരസപരം ബന്ധങ്ങളും പ്രവർത്തനങ്ങളും മനസിലാക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയുന്നു. വിദ്യാഭ്യാസ ലക്‌ഷ്യം , പാഠ്യപദ്ധതി, പഠന തന്ത്രങ്ങൾ , മൂല്യനിർണ്ണയം തുടങ്ങിയ വിദ്യാഭ്യാസത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ച് സാമൂഹികമായ കാഴ്ചപ്പാട് വളർത്തിയെടുക്കാൻ വിദ്യാഭ്യാസത്തിന്റെ സാമൂഹിക അടിത്തറയെക്കുറിച്ചുള്ള പഠനം അദ്ധ്യാപക- വിദ്യാർത്ഥികളെ സഹായിക്കുന്നു.
ഭരണഘടനയിലെ ആർട്ടിക്കിൾ 30 (1) അനുസരിച്ച് എല്ലാ ന്യൂനപക്ഷങ്ങൾക്കും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശമുണ്ട്. ന്യൂനപക്ഷ സമുദായങ്ങളിൽ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ പ്രധാന ഭാഗമായ മുസ്ലിം സമുദായത്തിലെ നിലവിലുള്ള പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ന്യൂനപക്ഷ സമൂഹത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കു എന്ന ലക്ഷ്യവും പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയിലുണ്ട് . അത് മുഖേനെ സാമ്പത്തിക പ്രവർത്തനങ്ങളിൽ തുല്യത ഉറപ്പാക്കുകയും ചെയ്യാവുന്നതാണ് .ഗവൺമെന്റ് നടപ്പിലാക്കിയിട്ടുള്ള നിരവധി പദ്ധതികളുടെ പ്രയോജനം ന്യൂനപക്ഷ സമുദായങ്ങൾക്ക് വേണ്ടത്ര അളവിലും, ന്യായമായും എത്തിച്ചേരുന്ന വിധത്തിൽ ശ്രദ്ധചെലുത്തണമെന്ന് ഇന്ത്യാ ഗവൺമെന്റ് സൂചിപ്പിച്ചിട്ടുണ്ട്.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്നത് മുസ്ലിങ്ങളാണ്. പ്രൈമറി, സെക്കന്‍ഡറി, ഉന്നതവിദ്യാഭ്യാസതലങ്ങളില്‍ പ്രവേശനം നേടുകയും കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിലും സാക്ഷരതയുടെ കാര്യത്തിലും മുസ്ലിങ്ങള്‍ പിന്നിലാണെന്നു റിപ്പോര്‍ട്ട് പറയുന്നു. 2011ലെ സെന്‍സസ് പ്രകാരം ഇവരുടെ സാക്ഷരതാനിരക്ക് 68.53 ശതമാനമാണ്. ദേശീയശരാശരിയെക്കാള്‍ കുറവാണിത്. 72.98 ശതമാനമാണ് ദേശീയതലത്തില്‍ സാക്ഷരതാ നിരക്ക്.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനായി ത്രിതല വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരണമെന്നുള്ള നിർദ്ദേശങ്ങൾ പല പഠനങ്ങളും ശുപാർശ ചെയ്യുകയുണ്ടായിട്ടുണ്ട്. ഇതിനായി സെന്‍ട്രല്‍ സ്‌കൂള്‍, കമ്യൂണിറ്റി കോളേജ്, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ മൂന്ന് തട്ടുകളായി വിദ്യാഭ്യാസ സൗകര്യമൊരുക്കണം. 211 സ്‌കൂളുകള്‍, 25 കോളേജുകള്‍ അഞ്ച് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ സ്ഥാപിക്കണം. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളുടെ മാതൃകയിലാവണം സ്‌കൂളുകളുടെ പ്രവര്‍ത്തനം. ഈ റിപ്പോർട്ട് പ്രാവർത്തികമാക്കാനുള്ള പഠനം നടന്നുവരികയാണ്.
നാലാമത് കുട്ടികളിൽ നാലിൽ ഒന്ന് മുതൽ 14 വയസ്സ് വരെയുള്ള പെൺകുട്ടികൾ ആൺകുട്ടികളോ അല്ലെങ്കിൽ സ്കൂളിൽ എത്താതെങ്കിലുമോ ആവാറുണ്ട്. ദേശീയതലത്തിൽ മെട്രിക്കുലേഷനും സെക്കണ്ടറി വിദ്യാഭ്യാസവും മെട്രിക്കുലേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ മുസ്ലിംകളുടെ വിദ്യാഭ്യാസരംഗത്തെ മെട്രിക്കുലേഷൻ 17% വും ദേശീയ ശരാശരിയേക്കാൾ 26% വും ഉപരിവർഗ്ഗത്തിൽ 50% ദേശീയ തലത്തിൽ 60 ശതമാനമായിട്ടാണ് വിദ്യാഭ്യാസം. ഈ സംഭവം ഗവണ്മെന്റിന് അത്തരം കണ്ണുകള് തുറന്നുകാണിക്കുന്നുണ്ട്, മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്ത്തുന്നതില് ഈ റിപ്പോര്ട്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. സാക്കാര് കമ്മറ്റി ചെയര്മാന് രജീന്ദര് സാച്ച് & മറ്റ് ഉന്നത ഉദ്യോഗസ്ഥര് വിദ്യാഭ്യാസ നിലവാരം ഉയര്ത്തുന്നതിനായി മുസ്ലിംകൾക്കിടയിൽ. അപ്പോൾ മനുഷ്യാവകാശ കമ്മീഷൻ നീതിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.