വാർത്തകൾ

Government Scholarship for first year graduate students who have passed the Higher Secondary Examination with 80% marks

80 % മാർക്കോടുകൂടി ഹയർസെക്കണ്ടറി പരീക്ഷ വിജയിച്ച ;ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പ്

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് -80  % മാർക്കോടുകൂടി ഹയർസെക്കണ്ടറി പരീക്ഷ വിജയിച്ച ;ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പ്

കേന്ദ്ര മാനവിക ശേഷി മന്ത്രാലയം കോളേജ് /സർവ്വകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് കേരള സ്റ്റേറ്റ് ഹയർ സെക്കണ്ടറി /വൊക്കേഷണൽ  ഹയർ സെക്കന്ററി ബോർഡുകൾ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80  % മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്സിന് ഒന്നാം വർഷം പടിക്കുന്നവരുമായിരിക്കണം അപേക്ഷകർ. സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് പദ്ധതി പ്രതിവർഷം മൊത്തം 82,000 ബിരുദ / ബിരുദാനന്തര വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്നു. ഈ സ്കോളർഷിപ്പ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അനുപാതത്തിലാണ് നൽകുന്നത്. 2019 -20 -ൽ കേരളത്തിൽ അനുവദിക്കുന്ന അകെ സ്കോളർഷിപ്പ്  2324 ആണ് .ബിരുദതലം മുതൽ പരമാവധി 5  വർഷത്തേക്ക് നൽകുന്നു .ബിരുദതലത്തിൽ പ്രതിമാസം 10 ,000  രൂപയും ,ബിരുദാനന്തര ബിരുദതലത്തിൽ പ്രതിമാസം 2000 രൂപയുമാണ് സ്കോളർഷിപ്പ് തുക .ഒരു അധ്യയന വർഷം പരമാവധി 10 മാസമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത് .

അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക്,ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്,പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ് എന്നിവ സമർപ്പിക്കേണ്ടതാണ് .അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 31/10/2019.

കൂടുതൽ വിവരങ്ങൾക്ക്: https://mahalsoft.com/scholorship-details/Central-Sector-Scholarship-c-s-s--Z0IrRTUvenZsQ2FKaU5MREh5YkkvQT09

Share via WhatsApp