പദ്ധതി

അനുയാത്ര

  • Age Limit:-
  • Document Date:-
  • Last Date to Apply: 0000-00-00

അംഗപരിമിതികൾ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

അംഗപരിമിതികൾക്ക് കാരണമാകുന്ന അവസ്ഥകൾ പ്രതിരോധിക്കുന്നതിനായി ജന്മനായുള്ള വൈകല്യങ്ങൾക്ക് കാരണമാവുന്ന അവസ്ഥകളെ സംബന്ധിച്ചും ,വൈകല്യങ്ങൾക്ക് കാരണമായേക്കാവുന്ന ഘടകങ്ങളായ അനീമിയ ,ചെറിയ പ്രായത്തിലുള്ള വിവാഹങ്ങൾ ,താമസിച്ചുണ്ടാകുന്ന ഗർഭധാരണം ,Consanguinity തുടങ്ങിയവയെ സംബന്ധിച്ചും പൊതു സമൂഹത്തിനായി വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കും .ഇതോടൊപ്പം വൈകല്യ പ്രതിരോധനത്തിന് ഊന്നൽ നൽകികൊണ്ടുള്ള വിവാഹപൂർവ്വ കൗൺസിലിങ്ങുകൾ സാർവത്രികമാക്കാനുള്ള പ്രവർത്തനങ്ങളും അനുയാത്രയുടെ ഭാഗമായി ആരംഭിക്കും .ഗർഭധാരണ സമയം മുതൽ പ്രസവാനന്തരം വരെയുള്ള പരിചരണങ്ങൾ നൽകുമ്പോൾ വൈകല്യ പ്രതിരോധനത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നടപ്പാക്കും .ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ,ആശാവർക്കർമാർ ,അംഗൻവാടി വർക്കർമാർ ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി ,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ,തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും ഈ പ്രവർത്തങ്ങൾ നടപ്പാക്കുന്നത്. ആർജ്ജിത വൈകല്യങ്ങൾ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പാക്കുന്നതാണ് .കൂടാതെ വൈകല്യ പ്രതിരോധങ്ങളുടെ ഭാഗമായി എം.എം.ആർ ,വാക്‌സിൻ സൗജന്യമായി നൽകുന്നു .

 

Courtesy:www.socialsecuritymission.gov.in