പദ്ധതി

ആശ്വാസകിരണം

മാനദണ്ഡം

ഒരു മുഴുവൻ സമയ പരിചാരകന്‍റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക  ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. നിലവില്‍ 600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്.ആശ്വാസകിരണം ധനസഹായത്തിന് അർഹത ഉള്ളവർക്ക് മറ്റ് പെൻഷനുകൾ ലഭിക്കുന്നതിന് തടസ്സമില്ല. മെഡിക്കൽ  സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. ആയതിനാൽ കൃത്യത ഉറപ്പുവരുത്തേണ്ടതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യക്തവും കൃത്യവും ആയിരിക്കേണ്ടതാണ്.


യോഗ്യത

  • ക്യാൻസർ പക്ഷാഘാതം മറ്റു രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന രോഗികളെ മുഴുവൻ സമയം പരിചരിക്കുന്നവർ .
  • ശാരീരിക,മാനസിക,വൈകല്യമുള്ളവരെ പരിചരിക്കുന്നവർ.
  • 100 % അന്ധത ബാധിച്ചവരെ നോക്കുന്നവർ
  • ഓട്ടിസം ,സെറിബ്രൽ പാൾസി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന രോഗികളെ പരിചരിക്കുന്നവർ.
  • എൻഡോസൾഫാൻ വിഷബാധ ഏറ്റവരെ പരിചരിക്കുന്നവർ.
  • കുടുംബ വാർഷിക വരുമാനം മുൻസിപ്പൽ ,കോർപറേഷൻ പ്രദേശത്ത് 22,375/-രൂപയും, പഞ്ചായത്തുകളിൽ  20,000/-രൂപയും ആണ് .

 


എങ്ങനെ അപേക്ഷിക്കാം

പൂരിപ്പിച്ച അപേക്ഷകൾ സമീപമുളള അംഗൻവാടിയിലോ ശിശുവികസന പദ്ധതി ഓഫീസിലോ നല്കാവുന്നതാണ്.


ആവശ്യമുള്ള രേഖകൾ

  • സർക്കാർ/വയോമിത്രം/എൻ‌ആർ‌എച്ച്എം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.

  • വരുമാനം തെളിയിക്കാൻ ബി.പി.എൽ റേഷ൯ കാർഡിന്റെ കോപ്പിയോ, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ സെക്രട്ടറിയിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം.
  • ആധാർ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്Share via WhatsApp