പദ്ധതി

കാൻസർ സുരക്ഷ

  • Age Limit:-
  • Document Date:-
  • Last Date to Apply: 0000-00-00

കേരളത്തിലെ  മരണ  നിരക്കിന്  ഒരു  പ്രധാന കാരണം കാൻസർ ആണ്. പല തരത്തിലുള്ള  ക്യാൻസറുകളും ഇന്ന്ചികിത്സിച്ചു ഭേദപ്പെടുത്തുന്നുണ്ട് എങ്കിലും ചികിത്സ പലപ്പോഴും ദീർഘവും ചെലവേറിയതുമാണ് അതുകാരണം നിരവധി കുടുംബങ്ങൾ ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കുന്നു, അത് ഉയർന്ന മരണ നിരക്കിന് കാരണമാകുന്നു.കുട്ടികൾക്കിടയിലുള്ള  ക്യാൻസർ ചികിൽസിച്ചു മാറ്റാവുന്ന ഒന്നാണ്. ഇത് കണക്കിലെടുത്ത് കേരള സർക്കാർ രൂപീകരിച്ച പദ്ധതിയാണ്  കാൻസർ സുരക്ഷ പദ്ധതി.  

18 വയസ്സിന് താഴെയുള്ള കാൻസർ ബാധിതരായ  കുട്ടികൾക്ക് സൗജന്യ ചികിത്സ  നൽകപ്പെടും. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവർക്ക് ചികിത്സാ ചെലവ് പരിമിതപ്പെടുത്തിയിട്ടില്ല. ദാരിദ്ര്യ രേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ  അർഹരായ എല്ലാ കുട്ടികൾക്കും പ്രയോജനം  ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രോഗനിർണയ ചിലവുകൾ ഉൾപ്പെടെയുള്ള ചികിത്സയുടെ മുഴുവൻ ചെലവും കാൻസർ മിഷന്റെ ഫണ്ട് വഴി ആശുപത്രികൾ വഹിക്കും. ഒരു കുട്ടിക്ക് 50,000രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്. എന്നിരുന്നാലും, ഓങ്കോളജിസ്റ്റ് / ചികിത്സാ ഡോക്ടർ, റേഡിയോളജി വിഭാഗം മേധാവി, സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി റിപ്പോർട്ടിດന്‍റ അടിസ്ഥാനത്തിൽ ആശുപത്രി അധികച്ചെലവ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്. യോഗ്യരായ രോഗികൾ ഈ സ്കീമിന് കീഴിൽ റജിസ്റ്റർ ചെയ്യപ്പെടുകയും ഒരു പേഷ്യന്‍റ്  കാർഡ് നൽകുകയും ചെയ്യും. രജിസ്റ്റർ ചെയ്ത രോഗികൾക്ക് നിയുക്ത ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കും.