പദ്ധതി

എൻഡോസൾഫാൻ ദുരിത ബാധിത കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം

  • Age Limit:17
  • Document Date:-
  • Last Date to Apply: 1970-01-01

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4738 പേര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നൽകുന്നത് കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ 1 മുതല്‍ +2 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായവും നൽകുന്ന കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത് .താഴെ പറയുന്ന നിരക്കില്‍ വിദ്യാഭ്യാസ ധനസഹായം അനുവദിച്ചു വരുന്നു.
ബഡ്സ് സ്കൂളില്‍ പഠിക്കുന്നവര്‍ക്ക് - 2000/-രൂപ
1 മുതല്‍ 7വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് - 2000/-രൂപ
8 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് - 3000/-രൂപ
+1,+2 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് - 4000/-രൂപ

 

 

www.socialsecuritymission.gov.in