പദ്ധതി

സ്വകാര്യ ഐ.ടി.ഐ കളിൽ വിവിധ കോഴ്സുകൾ പഠിക്കുന്നവർക്ക് ഫീ റീ ഇമ്പേഴ്സ്മെന്റ് സ്കീം

  • Age Limit:-
  • Document Date:-
  • Last Date to Apply: 2019-11-21

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം ,ക്രിസ്ത്യൻ ,സിഖ്,ബുദ്ധ ,പാഴ്സി ,ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് .ഒരു വർഷത്തെ കോഴ്സിന് 10 ,000 /-രൂപയും , രണ്ടു വർഷത്തെ കോഴ്സിന് 20 ,000 /-രൂപയുമാണ് സ്കോളർഷിപ്പ് തുകയായി നൽകുന്നത് .ബി .പി .എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി .എൽ വിഭാഗത്തെയും പരിഗണിക്കും . 10 % സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട് . വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും . www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.