മിഠായി

  • Age Limit:18
  • Document Date:-
  • Last Date to Apply: 0000-00-00

കേരള സർക്കാരിന്റെ പുതിയ സംരംഭമാണ് 'മിഠായി'. പ്രമേഹ ബാധിത കുട്ടികൾക്കുള്ള സമഗ്ര ചികിത്സാ പദ്ധതിയാണ് . പ്രമേഹ ബാധിതർക്ക് സൗജന്യ ചികിത്സ നൽകുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ പദ്ധതിയാണ് മിഠായി .ആജീവനാന്ത വെല്ലുവിളി നേരിടുന്ന രോഗം ആണ് ടൈപ്പ് 1 ഡയബറ്റിസ് മെലിറ്റസ് .സംസ്ഥാനത്ത് ടൈപ്പ് 1 ഡയബറ്റിസ് ബാധിച്ച കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ ഉള്ളവരാണ് .ചികിത്സയ്ക്കുള്ള ഏക മാർഗ്ഗം ഇൻസുലിൻ തെറാപ്പിയാണ് .മിഠായി പദ്ധതിയിൽ കുട്ടികൾക്ക് നൽകുന്നത് വേദനയുളവാക്കാത്തതും എളുപ്പം ഉപയോഗിക്കാൻ പറ്റുന്നവയുമായ ആധുനിക പെൻ( അൾട്രാ ഷോർട് ആക്ടിങ് ,ലോങ്ങ് ആക്ടിങ് അനലോഗ്സ് )ഇൻസുലിനാണ്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാൻ തന്നെ സാധ്യത കുറവുള്ള,ഇൻജെക്റ്റ് ചെയ്താൽ 5 മിനിറ്റിനുള്ളിൽ തന്നെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ,പോക്കറ്റിലോ പെൻസിൽ ബോക്സിലോ ഇട്ടു കൊണ്ട് പോകാൻ കഴിയുന്ന താരത്തിലുള്ളവയാണ്.ഐസ്ബോക്സ് ,തെർമ്മോഫ്ലാസ്ക്ക്  ആവശ്യമില്ല ,പഠന സമയം നഷ്ടപ്പെടില്ല .

പ്രത്യേക ടൈപ്പ് 1 ഡയബറ്റിക് സെന്ററുകൾ

പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജുകളിലും,മറ്റു പ്രധാന ആശുപത്രികളിലും പ്രത്യേക ഡയബറ്റിക് സെന്ററുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നു .ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തിരുവനന്തപുരം ,ആലപ്പുഴ ,കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ പ്രത്യേക ടൈപ്പ് 1 ഡയബറ്റിക് സെന്ററുകൾ പ്രവർത്തനം ആരംഭിക്കും .അവിടെ ഡോക്ടറിന് പുറമെ പീഡിയാട്രിക് നഴ്സിംഗ് കഴിഞ്ഞ എം എസ്.സി നഴ്സിന്റെ സേവനവും ഡയറ്റീഷ്യന്റെ സേവനവും ലഭ്യമാണ് .

 

Courtesy:www.socialsecuritymission.gov.in