പദ്ധതി

മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ്

മാനദണ്ഡം

അംഗപരിമിതർക്കു വീട്ടു പടിക്കൽ ചികിത്സ

നാഷണൽ ഹെൽത്ത് മിഷനുമായി സഹകരിച്ച് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വിവിധ വൈകല്യമുള്ള കുട്ടികൾക്ക് ചികിത്സ നൽകുന്നതിനായി സംസ്ഥാനത്തുടനീളം 25 മൊബൈൽ ഇന്റെർവെന്ഷൻ യൂണിറ്റുകൾ ആരംഭിച്ചു.യാത്ര സൗകര്യം പരിമിതമായ പ്രദേശങ്ങളിലെ അംഗപരിമിതർക്കു തെറാപ്പികൾ ചെയ്യുന്നതിന് വീടുകളിൽ സൗകര്യം ഉണ്ടാക്കുക ലക്ഷ്യത്തോടെ സർക്കാർ നടാപ്പിലാക്കിയ ഒരു പദ്ധതി ആണ് മൊബൈൽ ഇന്റെർവെന്ഷൻ യൂണിറ്റുകൾ.ചികിത്സ സഹായം അർഹിക്കുന്ന , ജില്ലാ കേന്ദ്രങ്ങളിൽ എത്തി തെറാപ്പിസ്റ്റുകളുടെ സഹായം പ്രയോജനപ്പെടുത്താൻ പ്രയാസപ്പെടുന്നവർക്കു ഒരു കൈത്താങ്ങായിരിക്കും ഈ പദ്ധതി . ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർക്കാണ് ഈ പദ്ധതി കൂടുതൽ ഗുണകരമാകുന്നതു . 6 ബ്ലോക്ക് പഞ്ചായത്തുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് ഈ  പദ്ധതി സർക്കാർ നടപ്പിലാക്കുന്നത് . 25 മൊബൈൽ ഇന്റെർവെന്ഷൻ യൂണിറ്റുകൾ ആണ് ഇതിനായി ആരംഭിച്ചിട്ടുള്ളത്.

വൈകല്യമുള്ളവർക്കു മൊബൈൽ യൂണിറ്റുകളിൽ ഫിസിയോതെറാപ്പി, ഡെവലപ്മെന്റ് തെറാപ്പി എന്നിവ നൽകും. ഒരു ഡവലപ്മെൻറ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ആവശ്യമായ ഉപകരണങ്ങൾ ,പ്രത്യേക അധ്യാപകൻ എന്നിവ യൂണിറ്റുകളിൽ ഉണ്ടാകും. അടുത്തുള്ള ജില്ലാ ആരോഗ്യ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ഈ പദ്ധതി പ്രകാരം ഉള്ള സേവനങ്ങൾ ലഭ്യമാകുന്നതാണ് .


Share via WhatsApp