പദ്ധതി

ഓവർസീസ് സ്കോളർഷിപ്പ്

മാനദണ്ഡം

ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തിവരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ,എഞ്ചിനീയറിംഗ്,പ്യുവർസയൻസ്,അഗ്രിക്കൾച്ചർ,മാനേജ്മന്റ് ,സോഷ്യൽ സയൻസ്,നിയമം കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള അവസരം ഒരുക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഓവർസീസ് സ്കോളർഷിപ്പ്.ഫസ്റ്റ് ക്ലാസ്സോടെ,അല്ലെങ്കിൽ 60 % മാർക്കിൽ കുറയാതെ,അല്ലെങ്കിൽ സമാനഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം.മേൽയോഗ്യതയോടെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവർത്തിപരിചയം ഉള്ളവർക്കു മുൻഗണന.ബിരുദം നേടിയിട്ടുള്ള വിഷയത്തിൽ ഉപരിപഠനം നടത്തുന്നവർക്കു മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടാകൂ.

 

ഗുണഭോക്താവിന്റെ കുടുംബ വാർഷിക വരുമാനം 6  ലക്ഷം രൂപയിൽ കവിയാൻ പാടില്ല .ഒരേ രക്ഷകർത്താക്കളുടെ ഒരു കുട്ടിക്ക് മാത്രമേ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ  അർഹതയുണ്ടാകൂ .പദ്ധതി പ്രകാരം ഒറ്റ തവണ മാത്രമേ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് ലഭിക്കുകയുള്ളു .അപേക്ഷകൻ സ്വന്തം ഉത്തരവാദിത്തത്തിൽ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടേണ്ടതാണ് .സ്കോളർഷിപ്പിനായി തെരെഞ്ഞെടുക്കപ്പെട്ടവർ അത് അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭ്യമാകുന്ന തീയതി മുതൽ ഒരു വർഷ കാലാവധിക്കുളിൽ പ്രസ്തുത സ്ഥാപനത്തിൽ അഡ്മിഷൻ നേടിയിരിക്കണം ,അല്ലാത്തപക്ഷം സ്കോളർഷിപ്പ് ക്യാൻസൽ ചെയ്യുന്നതാണ് .


യോഗ്യത

  • വാർഷിക കുടുംബ വരുമാനം 6  ലക്ഷം രൂപയിൽ  കവിയാൻ പാടില്ല.

  • ഫസ്റ്റ് ക്ലാസ്സോടെ,അല്ലെങ്കിൽ 60 % മാർക്കിൽ കുറയാതെ,അല്ലെങ്കിൽ സമാനഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം.


എങ്ങനെ അപേക്ഷിക്കാം

www.bcdd.kerala.gov.in 


ആവശ്യമുള്ള രേഖകൾ

  • ജാതി ,വരുമാനസർട്ടിഫിക്കറ്റുകൾ 
  • എസ് എസ് എൽ സി യുടെയോ തത്തുല്യയോഗ്യതയുടെയോ സാക്ഷ്യപത്രത്തിന്റെ പകർപ്പ് 
  • ഇപ്പൊൾ പഠനം നടത്തുന്ന കോഴ്സിന്റെ അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
  • യൂണിവേഴ്സിറ്റിയുടെ ഓഫർ ലെറ്റർShare via WhatsApp