പദ്ധതി

സമാശ്വാസം

മാനദണ്ഡം

വൃക്ക തകരാർ സംഭവിച്ച് സ്ഥിരമായി ഡയാലിസിസില് ഏർപ്പെടുന്നവർ , വൃക്ക, കരൾ മാറ്റിവെയ്ക്കൽ സർജറിക്ക് വിധേയരായവർ ഹീമോഫീലിയ രോഗങ്ങൾ , സിക്കിൾ സെൽ അനീമിയ രോഗങ്ങൾ എന്നിവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം.

സമാശ്വാസം പദ്ധതി - I

വൃക്കയ്ക്ക് തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിനു വിധേയരാകുന്ന ബി.പി.എൽ വിഭാഗത്തിൽപെടുന്ന രോഗികൾക്ക് പ്രതിമാസം 1100/- രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു.

സമാശ്വാസം - II

സംസ്ഥാനത്ത് വൃക്ക ,കരൾ ,രോഗങ്ങൾ ബാധിച്ചു പ്രസ്തുത അവയവങ്ങൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർക്കു ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷവും തുടർ ചികിത്സയ്ക്ക് നൽകുന്ന ധനസഹായമാണ് .വൃക്ക/കരൾ അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് പ്രതിമാസം 1000 /-രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു .1 ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ളവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ് .ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ 5 വർഷം വരെയാണ് ധനസഹായം അനുവദിക്കുന്നത്  .

സമാശ്വാസം - III

രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളായ 8, 9, 11, 13 എന്നിവയുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധരോഗങ്ങളും ബാധിച്ചവര്‍ക്ക് പ്രതിമാസം 1000/- രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നു. വരുമാനപരിധി ബാധകമാക്കാതെയാണ് ധനസഹായം അനുവദിക്കുന്നത്.

സമാശ്വാസം - IV

സംസ്ഥാനത്തെ സിക്കിൾ സെൽ രോഗം ബാധിച്ച നോണ്‍ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട രോഗികളാണ് പദ്ധതി ഗുണഭോക്താക്കള്‍. പ്രതിമാസം 2000/- രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു.

Courtesy:www.socialsecuritymission.gov.in


യോഗ്യത

  • അപേക്ഷകൻ ബി .പി.എൽ കുടുംബത്തിലെ അംഗം ആയിരിക്കണം
  • അപേക്ഷകന്‌ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം


എങ്ങനെ അപേക്ഷിക്കാം

അപേക്ഷാ ഫോറം സാമൂഹ്യ സുരക്ഷാ  മിഷന്‍റെ ഓഫീസുകൾ , സാമൂഹ്യ സുരക്ഷാ മിഷന്‍റെ വെബ്സൈറ്റ്, ജില്ലാ സാമൂഹ്യ നീതി ഓഫീസുകൾ ,  സുരക്ഷാ മിഷന്‍റെ വയോമിത്രം പ്രോജക്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്.


ആവശ്യമുള്ള രേഖകൾ

  • ബിപിഎൽ റേഷൻ കാർഡിന്റെ പകർപ്പ്
  • മെഡിക്കൽ സർട്ടിഫിക്കറ്റ്
  • ആധാർ കാർഡിന്റെ പകർപ്പ്
  • ലൈഫ് സർട്ടിഫിക്കറ്റ്Share via WhatsApp