പദ്ധതി

സ്നേഹപൂർവ്വം

മാനദണ്ഡം

മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,375/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു.

5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ

6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക്  പ്രാതിമാസം 500/- രൂപ

11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750/- രൂപ . 

ഡിഗ്രി/  പ്രൊഫഷണല്‍ കോഴ്സുകള്‍  പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/-  രൂപ.

 

Courtesy: www.socialsecuritymission.gov.in


യോഗ്യത

 • അച്ഛനും അമ്മയും അല്ലെങ്കിൽ ആരെങ്കിലും ഒരാൾ നഷ്ടപെട്ട കുട്ടികൾ.
 • ഒന്നാം ക്ലാസ് മുതൽ ഡിഗ്രി ക്ലാസുകൾ വരെ പഠിക്കുന്ന കുട്ടികൾ.
 • 5 വയസ്സിന് താഴെയുള്ള കുട്ടികൾ.
 • ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കാണ് ഈപദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. എന്നിരുന്നാലും എപിഎൽ വിഭാഗത്തിൽപ്പെട്ട വാർഷിക വരുമാനം ഗ്രാമീണ (തദ്ദേശസ്വയംഭരണ/ഗ്രാമപഞ്ചായത്ത്) മേഖലയിൽ 20,000 വരെയും നഗരങ്ങളിൽ 22,375 വരെയുമുള്ള കുട്ടികൾക്കും ഈപദ്ധതിയുടെ പ്രയോജനം ലഭിക്കപ്പെടും.


എങ്ങനെ അപേക്ഷിക്കാം

 • ഗുണഭോക്താവ് 5 വയസ്സിനു മുകളിലുള്ള  കുട്ടിയാണെങ്കില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ  ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം വെള്ളക്കടലാസില്‍  തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികള്‍ക്ക് നല്‍കേണ്ടതാണ്.
 • ഗുണഭോക്താവ് 5 വയസ്സിനുതാഴെയുള്ള കുട്ടിയാണെങ്കില്‍  ജില്ലാ ചൈല്‍ ഡ്വെല്‍ഫെയര്‍ കമ്മിറ്റി ചെയർമാന്‍റെ സാക്ഷ്യപത്രം  ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സഹിതം കേരളസാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ്     ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കേ ണ്ടതാണ്.


ആവശ്യമുള്ള രേഖകൾ

 • നിലവിലുള്ള രക്ഷാ കര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍ നാഷണലൈസ്ഡ് ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്‍റെ പകര്‍പ്പ്.
 • മാതാവിന്‍റെ/ പിതാവിന്‍റെമരണ സര്‍ട്ടിഫിക്കറ്റ്,
 • റേഷൻ കാർഡിന്റെ പകർപ്പ്
 • വരുമാന സർട്ടിഫിക്കറ്റ്
 • ആധാർ കാർഡിന്റെ പകർപ്പ്Share via WhatsApp