പദ്ധതി

സ്നേഹസ്പർശം

  • Age Limit:65
  • Document Date:-
  • Last Date to Apply: 1970-01-01

കൗമാരക്കാരായ അവിവാഹിതരായ അമ്മമാരിൽ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും മരണത്തിന്റെയും ശതമാനം വളരെ കൂടുതലാണ്.ഈ വസ്തുതകൾ കണക്കിലെടുത്ത് അവിവാഹിതരായ അമ്മമാരെ സംരക്ഷിക്കാനും സഹായിക്കാനും ഉദ്ദേശിച്ചുള്ളതാണ് “സ്നേഹസ്പർശം ” എന്ന സർക്കാർ പദ്ധതി

 

അവിവാഹിതരായ അമ്മമാരുടെ പ്രശ്നങ്ങൾ വിവിധ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിൽ ഈ പ്രശ്‌നം പിന്നോക്ക വിഭാഗങ്ങളുടെ അജ്ഞതയും ചൂഷണവുമാണ്. സാമൂഹ്യ ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരയാകുകയും അവിവാഹിതരായ അമ്മമാരാകാൻ നിർബന്ധിതരാകുകയും ചെയ്യുന്ന ധാരാളം സ്ത്രീകൾ വായനാടിലും കേരളത്തിലെ മറ്റ് ജില്ലകളിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത് . ഇങ്ങനെ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സംരക്ഷണം എന്നിവയുടെ പ്രത്യേക ആവശ്യമുണ്ട്. ചൂഷണത്തിന് വിധേയരായ അമ്മമാരുടെ കുട്ടികളുടെ ആരോഗ്യം മിക്കപ്പോഴും വളരെ താഴ്ന്ന നിലവാരത്തിൽ ഉള്ളതായി കാണുന്നു. മിക്കപ്പോഴും ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് അവഗണിക്കപ്പെടുന്ന കൗമാരക്കാരായ അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസം 1000 /- രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതിനോടൊപ്പം അവരുടെ പുനരധിവാസം , ആരോഗ്യ സംരക്ഷണം എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യമാണ്

 

അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളും ഏജൻസികളും നിരവധി ശ്രമങ്ങളും പുനരധിവാസ പരിപാടികളും നടത്തിയിട്ടുണ്ടെങ്കിലും അവരുടെ അവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സോഷ്യൽ സെക്യൂരിറ്റി മിഷൻ സർക്കാരുമായി ഇത്തരമൊരു സംരംഭം ഏറ്റെടുത്തത്. പണം വഴിതിരിച്ചുവിടാതെ പകരം ഇലക്ട്രോണിക് മണി ഓർഡറിലൂടെ യോഗ്യരായ വ്യക്തികളിൽ എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ സോഷ്യൽ സെക്യൂരിറ്റി മിഷൻ നടപ്പിലാക്കുന്നത്.