പദ്ധതി

സ്പെക്ട്രം

  • Age Limit:-
  • Document Date:-
  • Last Date to Apply: 1970-01-01

സ്പെക്ട്രം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പദ്ധതിയിലൂടെ ഓട്ടിസം സ്ക്രീനിംഗ് , അനുയോജ്യരായ ഇടപെടൽ പ്രവർത്തനങ്ങൾ, ആധുനിക തെറാപ്പി സൗകര്യങ്ങൾ, ഓട്ടിസം മേഖലയിലെ പഠനങ്ങളും ഗവേഷണങ്ങളും, പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കുള്ള വിദഗ്ദ്ധ പരിശീലനം, വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഓട്ടിസം കുട്ടികളുടെ ആശയവിനിമയ ക്ഷമത വർദ്ധിപ്പിക്കാനുള്ള സംവിധാനങ്ങൾ വികസിപ്പികളും ലഭ്യമാക്കലും, ഓട്ടിസം കുട്ടികളുടെ നൈപുണ്യ വികസനം തുടങ്ങിയവയാണ് സ്പെക്ട്രം പദ്ധതിയിലൂടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഓട്ടിസം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ‘അനുയാത്ര’ പ്രോഗ്രാമിന് കീഴിലുള്ള ഒരു ഉപ പദ്ധതിയാണ് സ്പെക്ട്രം. ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടത്തിൽ, പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനായി ഫണ്ട് അനുവദിച്ചു.

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മെച്ചപ്പെട്ട തെറാപ്പി ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ തെറാപ്പി സെന്ററുകൾ ആഗോള നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനോടൊപ്പം സർക്കാർ മെഡിക്കൽ കോളേജുകളിലെയും കോഴിക്കോട് ഐ‌എം‌എ‌എൻ‌എസിലെയും ഓട്ടിസം കേന്ദ്രങ്ങൾ ശക്‌തിപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലാഖ്യം വെയ്ക്കുന്നത് . തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ പ്രാദേശിക ഓട്ടിസം പുനരധിവാസ കേന്ദ്രത്തിന്റെ വികസനത്തിനായി 68 ലക്ഷം രൂപ അനുവദിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി പ്രത്യേക പരിപാടികൾ നടത്തുന്നതിനും ഓട്ടിസം ക്ലബ് രൂപീകരിക്കുന്നതിനും ഈ പദ്ധതി ഉപകാരപ്പെടും.