പദ്ധതി

ശ്രുതിതരംഗം

  • Age Limit:-
  • Document Date:-
  • Last Date to Apply: 1970-01-01

 

0-5 വയസ്സുവരെ പ്രായമുള്ള ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിയും, തുടര്‍ച്ചയായ ആഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കുന്ന പദ്ധതി. ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപ വരെ ചെലവ് ചെയ്ത് നടപ്പാക്കുന്ന ഈ പദ്ധതി പൂര്‍ണ്ണമായും സൗജന്യമാണ്. പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെ കുടുംബ വരുമാനമുള്ള കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. പദ്ധതി നടപ്പാക്കുന്നതിന് എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. സ്വകാര്യ ആശുപത്രി തെരഞ്ഞെടുക്കുന്നവര്‍ സര്‍ജറി ചാര്‍ജ് സ്വന്തമായി വഹിക്കേണ്ടതാണ്. രോഗനിർണയം, മരുന്ന്, പ്രാഥമിക ടെസ്റ്റുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ചികിത്സാച്ചെലവുകൾ ഈ പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടില്ല. വാറന്‍റി കാലയളവിനു ശേഷം ഇംപ്ലാന്റുകൾക്കും അനുബന്ധ വസ്തുക്കൾക്കും മറ്റും ഉണ്ടാകുന്ന ചിലവുകൾ മാതാപിതാക്കൾ വഹിക്കേണ്ടതാണ്. വാറന്‍റിയില്‍ ഉൾപ്പെടുത്തിയിട്ടില്ലാത്ത വസ്തുക്കൾക്കുണ്ടാവുന്ന ചിലവുകൾ മാതാപിതാക്കൾ വഹിക്കേണ്ടിവരും. ശ്രദ്ധക്കുറവ്, അപകടം തുടങ്ങിയവ മൂലം ഉണ്ടാകുന്ന നഷ്ടം വാറന്‍റിയില്‍ ഉൾപ്പെടുത്തിയിട്ടില്ല.