പദ്ധതി

ഉത്തേജന പലിശയിളവ് പദ്ധതി

മാനദണ്ഡം

ഹ്രസ്വകാലകാർഷികാവിശ്യത്തിനു കൃഷിക്കാർക്കു പൂർണ്ണമായ പലിശയിളവോടെ സഹകരണസംഘങ്ങൾ മുഖേന വായ്പ അനുവദിക്കുന്ന പദ്ധതി .രണ്ടു ഹെക്ടർ ഭൂമി കൈവശമുള്ള ചെറുകിട കർഷകർക്ക് ഹ്രസ്വകാലവായ്പയായി മൂന്നുലക്ഷം രൂപവരെ നൽകി വരുന്നു.വീഴ്ച കൂടാതെ തിരിച്ചടയ്ക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പരമാവധി മൂന്നുശതമാനം പലിശസബ്സിഡിയോടൊപ്പം സംസ്ഥാനസർക്കാരിന്റെ പരമാവധി അഞ്ചു ശതമാനം പലിശയിളവും അനുവദിക്കുന്നു.ക്യാഷ് ക്രെഡിറ്റ് സിസ്റ്റം,കിസാൻ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അനുവദിക്കുന്ന വായ്പകൾക്കും ഈ പദ്ധതിപ്രകാരം പലിശയിളവിനു അർഹതയുണ്ട്.

 

ഒന്നിലധികം ഇനങ്ങളിൽ വായ്പ അനുവദിക്കുകയാണെങ്കിൽ,മൂന്നുലക്ഷം രൂപവരെയുള്ള ആകെ വായ്പമാത്രമേ പലിശയിളവ് അനുവദിക്കൂ.കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു മാത്രമാണ്‌ ഈ ആനുകൂല്യം.


Share via WhatsApp