താലോലം

  • Age Limit:-
  • Document Date:-
  • Last Date to Apply: 0000-00-00

ഹൃദയ സംബന്ധമായ രോഗങ്ങൾ ,നാഡീരോഗങ്ങൾ ,സെറിബ്രൽപാൾസി,ഓട്ടിസം,അസ്ഥിവൈകല്യങ്ങൾ, എൻഡോസൾഫാൻ  രോഗബാധിതർ എന്നിവർക്ക് ഡയാലിസിസ് ,ശസ്‌ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവ് വഹിക്കുന്ന പദ്ധതിയാണ് താലോലം. 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കുള്ളതാണ്  ഈ പദ്ധതി . ഒരു കുട്ടിക്ക് 50,000/-രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത് . കൂടുതൽ  വിദഗ്ധ  ചികിത്സാ ആവശ്യമായവർക്ക് ചികിത്സാ  ചെലവിന്  പരിധി ഏർപ്പെടുത്തിയിട്ടില്ല .

സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ:

ഗവ: മെഡിക്കൽ കോളേജ്ആശുപത്രി, തിരുവനന്തപുരം

ഗവ: മെഡിക്കൽ കോളേജ് ആശുപത്രി, തൃശൂർ

ഗവ: മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ

എസ്എ. ടി ഹോസ്പിറ്റൽ, തിരുവനന്തപുരം

ഗവ: മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം

ഐ.എം. സി. എച്ച്,  കോഴിക്കോട്

ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്

ഐ. സി. എച്ച്, കോട്ടയം

കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളേജ്, കണ്ണൂർ

റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം

ജില്ലാ ആശുപത്രി, ആലുവ, എറണാകുളം

ശ്രീ ചിത്തിര തിരുനാൾ ആശുപത്രി, തിരുവനന്തപുരം

ഗവ. മെഡിക്കൽ കോളേജ്, എറണാകുളം

ചെസ്റ്റ് ഹോസ്പിറ്റൽ, തൃശൂർ

ICCONS, ഷൊർണ്ണൂർ

ICCONS, തിരുവനന്തപുരം

മലബാർ ക്യാൻസർ സെന്റർ, കണ്ണൂർ

ഗവ. എം.സി.എച്ച്, മഞ്ചേരി, മലപ്പുറം

കൂടുതൽ വിവരങ്ങൾക്കായി തിരഞ്ഞെടുത്ത ആശുപത്രിയിൽ നിയമിച്ച സ്കീം കൗൺസിലർ / സൂപ്രണ്ടിനെ ബന്ധപ്പെടുക.

 

Courtesy: www.socialsecuritymission.gov.in