പദ്ധതി

വയോമിത്രം

മാനദണ്ഡം

സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ  ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം. ആദ്യഘട്ടമെന്ന നിലയിൽ മുനിസിപ്പൽ/ കോർപ്പറേഷൻ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികളും വയോജനക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക കരുതൽ നൽകുന്ന തരത്തിലുള്ള വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. കോർപ്പറേഷൻ/ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് വയോമിത്രം സ്കീം പ്രകാരം സൗജന്യ സേവനങ്ങൾ ലഭിക്കാൻ അർഹതയുള്ളത്.

പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സേവനം,കിടപ്പു രോഗികൾക്കായി  പല്ലിയേറ്റീവ് കെയർ സർവീസ്,വയോജനങ്ങൾക്കായി സൗജന്യ ആംബുലന്‍സ് സേവനം,വയോജങ്ങൾക്കായി ഹെല്‍പ്പ് ഡെസ്ക്കുകൾ തുടങ്ങിയ അനൂകൂല്യങ്ങളൊക്കെയാണ് വയോമിത്രം പദ്ധതിയിലൂടെ ലഭ്യമാകുന്നത്.

 

Courtesy:www.socialsecuritymission.gov.in


യോഗ്യത

  • കോർപ്പറേഷൻ/മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ.

 

Courtesy:www.socialsecuritymission.gov.in


എങ്ങനെ അപേക്ഷിക്കാം

  • വാർദ്ധക്യസഹജമായ ആളുകൾക്ക് അടുത്തുള്ള വയമിത്രാം ഓഫീസിൽ നിന്ന് സഹായം ലഭ്യമാകും.
Share via WhatsApp