സ്കോളർഷിപ്

ആസ്പയർ സ്കോളർഷിപ്പ്

  • Age Limit:-
  • Document Date:2019-12-16
  • Last Date to Apply: 2019-12-16

കേരള സംസ്ഥാനത്തിലെ സർവ്വകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവണ്മെന്റ് /എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലെയും 6  യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലെയും ( കേരള ,എം .ജി ,കുസാറ്റ് ,ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി ,കാലിക്കറ്റ് ,കണ്ണൂർ )രണ്ടാം വർഷ ബിരുദാനന്തരബിരുദ ,എം .ഫിൽ ,പി എച് .ഡി വിദ്യാർത്ഥികളിൽ നിന്നും 2019 -2020 അധ്യയന വർഷത്തേക്കുള്ള ആസ്പയർ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു .ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്  1  മാസവും ,എം .ഫിൽ  .വിദ്യാർത്ഥികൾക്ക് 2   മാസവും, പി .എച് .ഡി വിദ്യാർത്ഥികൾക്ക്  4  മാസവുമാണ് ഇന്റേൺഷിപ്പിനുള്ള സമയപരിധി .

 

കേരളത്തിനകത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  പ്രതിമാസം 8000 /-രൂപയും കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം  10 ,000 /- രൂപയും സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നു .  തിരഞ്ഞെടുക്കുന്നവർക്ക് 2  ഗഡുക്കളായി തുക നൽകുന്നതാണ് .ആദ്യ ഗഡു ജോയിൻ ചെയ്യുന്ന മുറയ്ക്കും,അവസാന ഗഡു ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുന്ന മുറയ്ക്കും ലഭിക്കുന്നതാണ്