സ്കോളർഷിപ്

ബീഗം ഹസ്‌റത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്

മാനദണ്ഡം

ന്യൂനപക്ഷ സമുദായത്തിൽ‌പ്പെട്ട പെൺകുട്ടികൾ‌ക്കായുള്ള "ബീഗം ഹസ്രത് മഹൽ‌ ദേശീയ സ്കോളർ‌ഷിപ്പ്" പദ്ധതി നേരത്തെ "മൗലാന ആസാദ് ദേശീയ സ്കോളർ‌ഷിപ്പ്" സ്കീം എന്നറിയപ്പെട്ടിരുന്നു. 2003-04 അധ്യയന വർഷത്തിലാണ് ഫൗണ്ടേഷൻ ഇത് ആരംഭിച്ചത്. സാമ്പത്തിക സഹായത്തിന്റെ അഭാവം മൂലം വിദ്യാഭ്യാസം തുടരാൻ കഴിയാത്ത, ദേശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള യോഗ്യതയുള്ള പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

9 ,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പ്രതിവർഷം 10 ,000 /-രൂപ രണ്ടു ഗഡുക്കളായും
+1 ,+2 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പ്രതിവർഷം 12 ,000 /-രൂപ രണ്ടു ഗഡുക്കളുമായാണ്
നൽകുന്നത് .

 

courtesy:-www.maef.nic.in


യോഗ്യത

  • മുസ്ലിം,ക്രിസ്ത്യൻ,സിഖ് ,ബുദ്ധ,പാർസി,ജൈന വിഭാഗങ്ങളിൽ പെട്ട പെൺകുട്ടികൾക്കാണ് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത ഉള്ളത് .
  • 9 മുതൽ 12 ക്ലാസ്സുവരെ പഠിക്കുന്ന ,കുറഞ്ഞത് 50 % മാർക്ക് കഴിഞ്ഞ അധ്യയന വർഷത്തിൽ കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾ ഈ സ്കോളർഷിപ്പിന് അർഹരാണ്.
  • അപേക്ഷകന്റെ മാതാപിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷത്തിൽ കവിയാൻ പാടില്ല .


എങ്ങനെ അപേക്ഷിക്കാം

www.maef.nic.in


ആവശ്യമുള്ള രേഖകൾ

  • മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ


രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി

2019-09-30

പ്രായ പരിധി

17
Share via WhatsApp