സ്കോളർഷിപ്

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (സി എസ് എസ് )

മാനദണ്ഡം

കേന്ദ്ര മാനവിക ശേഷി മന്ത്രാലയം കോളേജ് /സർവ്വകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് കേരള സ്റ്റേറ്റ് ഹയർ സെക്കണ്ടറി /വൊക്കേഷണൽ  ഹയർ സെക്കന്ററി ബോർഡുകൾ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80  % മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്സിന് ഒന്നാം വർഷം പടിക്കുന്നവരുമായിരിക്കണം അപേക്ഷകർ. സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് പദ്ധതി പ്രതിവർഷം മൊത്തം 82,000 ബിരുദ / ബിരുദാനന്തര വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്നു. ഈ സ്കോളർഷിപ്പ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അനുപാതത്തിലാണ് നൽകുന്നത്. വിദ്യാർത്ഥികൾക്ക് വാർഷിക സ്കോളർഷിപ്പ് 20,000 രൂപ വരെ ലഭിക്കും, അതിലൂടെ അവർക്ക് ദൈനംദിന ചെലവുകൾ ഉന്നയിക്കാനും ഉയർന്ന പഠനം നടത്താനും കഴിയും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 31/10/2019


യോഗ്യത

  • അപേക്ഷകന്റെ വാർഷിക കുടുംബ വരുമാനം 8 ലക്ഷത്തിൽ താഴെയായിരിക്കണം.
  • അപേക്ഷകൻ വിദ്യാഭ്യാസ പദ്ധതി പ്രകാരം മറ്റൊരു സ്കോളർഷിപ്പിന്റെ ഗുണഭോക്താവാകരുത്.
  • അംഗീകൃത സർവ്വകലാശാലകളിൽ ബിരുദം,ബിരുദാനന്തരബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിയായിരിക്കണം.
  • അപേക്ഷകർ യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 80  % മാർക്ക് നേടിയവരായിരിക്കണം .


എങ്ങനെ അപേക്ഷിക്കാം

  1. https://scholarships.gov.in


ആവശ്യമുള്ള രേഖകൾ

  • ബാങ്ക് പാസ്ബുക്ക്
  • ആധാർ കാർഡ് നമ്പർ
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ്

  • പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ്
 


രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി

2019-10-31

പ്രായ പരിധി

25
Share via WhatsApp