സ്കോളർഷിപ്

ഡോ. എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്

മാനദണ്ഡം

സർക്കാർ /എയ്ഡഡ് /സർക്കാർ അംഗീകൃത സ്വാശ്രയ പോളി ടെക്‌നിക്കുകളിൽ മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട (മുസ്ലിം ,ക്രിസ്ത്യൻ ,സിഖ് ,ബുദ്ധ ,പാഴ്‌സി,ജൈന ) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുമാണ് എപിജെ അബ്ദുൽ കാലം സ്കോളർഷിപ്പ് .

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് 6000 /- രൂപയാണ് സ്കോളർഷിപ്പ് .ബി .പി .എൽ വിഭാഗത്തിൽപ്പെട്ടവർക്ക്‌ മുൻഗണന .  ബി .പി .എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും .രണ്ടാം വർഷക്കാരെയും മൂന്നാം വർഷകാരേയും സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ് .ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളു .30 % സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും .

 

Courtesy:www.minoritywelfare.kerala.gov.in


യോഗ്യത

 • അപേക്ഷകൻ ഏതെങ്കിലും ന്യൂനപക്ഷ കമ്മ്യൂണിറ്റികളിൽ ഒന്നായിരിക്കണം. (മുസ്ലിം, ക്രിസ്ത്യൻ , സിഖ്, പാർസിസ്, ബുദ്ധ, ജെയിൻ).
 • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം കവിയാൻ പാടില്ല.
 • വിദ്യാർത്ഥി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം.

 • പോളിടെക്നിക് കോളേജിലെ ഏതെങ്കിലും ഡിപ്ലോമ കോഴ്സിന് മെറിറ്റ് ലിസ്റ്റിൽ പ്രവേശനം ഉണ്ടായിരിക്കണം

 • സർക്കാർ / എയ്ഡഡ് പോളിടെക്നിക് കോളേജിൽ പഠിക്കണം.
 • അപേക്ഷകന് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം

 


എങ്ങനെ അപേക്ഷിക്കാം

www.minoritywelfare.kerala.gov.in


ആവശ്യമുള്ള രേഖകൾ

 • അപേക്ഷകരുടെ രജിസ്‌ട്രേഷൻ പ്രിന്റൗട്ട്
 • എസ്.എസ്.എൽ .സി /വി.എച് .എസ് .ഇ /തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റ് .
 • അലോട്ട്മെന്റ് -മെമ്മോയുടെ പകർപ്പ്
 • അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് .
 • ആധാർ കാർഡിന്റെ പകർപ്പ്
 • നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
 • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
 • വരുമാന സർട്ടിഫിക്കറ്റ്
 • റേഷൻ കാർഡിന്റെ പകർപ്പ്പ്രായ പരിധി

25
Share via WhatsApp