സ്കോളർഷിപ്

ഹിന്ദി സ്കോളർഷിപ്പ്

മാനദണ്ഡം

2019 മാർച്ചിൽ +2  സംസ്ഥാന സിലബസ്സിൽ പഠിച്ച്  60 % മാർക്കോടുകൂടി  ആദ്യ അവസരത്തിൽ തന്നെ പാസായ ശേഷം ബി .എ /ബി.എസ്‌ .സി /ബികോം കോഴ്സിന് ഒന്നാം വർഷം പ്രവേശനം നേടിയവരും ബിരുദ പരീക്ഷ 60 % മാർക്കോടുകൂടി പാസായശേഷം  ബിരുദാനന്തര കോഴ്സുകൾക്ക് സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലും ഈ വർഷം പ്രവേശനം നേടിയവരിൽ നിന്നും 2019-2020 വർഷത്തേക്കുള്ള ഹിന്ദി സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു . അപേക്ഷകർ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം . അഹിന്ദി സംസ്ഥാനങ്ങളിൽ ഹിന്ദി പ്രചരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സ്കോളർഷിപ്പാണ് .

സ്കോളർഷിപ്പ് തുക :

ബിരുദക്കാർക്കു പ്രതിമാസം 500 രൂപയും ,ഹിന്ദി  - 1000  രൂപയും ,എം.എ /എം.ഫിൽ /പി.എച്.ഡി /ബി.എഡ്/എം.എഡ്- 1200 രൂപയും ആണ് ലഭിക്കുക.


യോഗ്യത

  • ബി .എ /ബി.എസ്‌.സി /ബി.കോം കോഴ്സുകൾക്ക് ഹിന്ദി ഉപവിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾ.
  • മെട്രിക്കുലേഷനോ (എസ്‌ .എസ്‌.എൽ .സി ),തത്തുല്യ കോഴ്‌സോ കഴിഞ്ഞിട്ട് അധ്യാപക ട്രൈനിംഗ് കോഴ്സിന് പ്രവേശനം കിട്ടിയിട്ടുള്ള വിദ്യാർത്ഥികൾ .
  • പോസ്റ്റ്മെട്രിക് സ്റ്റാൻഡേർഡിനു തുല്യമായി ഹിന്ദിയിൽ മാത്രം ഒരു കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾ .
  • ബി .എ .ഹിന്ദിയോ തത്തുല്യമായ പരീക്ഷയോ പാസ്സായതിന്ശേഷം  അധ്യാപക ട്രൈനിംഗിന് പ്രവേശനം കിട്ടിയിട്ടുള്ള വിദ്യാർത്ഥികൾ.
  • എം.എ.ഹിന്ദി വിദ്യാർത്ഥികൾ .
  • പി.എച്.ഡി.ഹിന്ദി വിദ്യാർത്ഥികൾ .
  • ബി.എഡ്/എം.എഡ്.(ഹിന്ദി ഐച്ഛിക വിഷയം )


എങ്ങനെ അപേക്ഷിക്കാം

www.dcescholarship.kerala.gov.in


ആവശ്യമുള്ള രേഖകൾ

  • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം .
  • ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം .
  • അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണംShare via WhatsApp