സ്കോളർഷിപ്

സ്കൂൾ അദ്ധ്യാപകരുടെ കുട്ടികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്

മാനദണ്ഡം

കേരളത്തിലെ പ്രൈമറി /സെക്കൻഡറി ഹൈസ്കൂൾ അദ്ധ്യാപകരുടെ മക്കളായ വിദ്യാർത്ഥികൾക്കായുള്ള മെറിറ്റ് സ്കോളർഷിപ്പ് .എസ്.എസ്.എൽ .സി /ഹയർ സെക്കൻഡറി അഥവാ തത്തുല്യ പരീക്ഷയിൽ 60 % കുറയാതെ മാർക്ക് വാങ്ങി വിജയിച്ച ശേഷം ഏതെങ്കിലും സർക്കാർ /സർക്കാർ അംഗീകൃത /ഹയർ സെക്കണ്ടറി സ്കൂളുകളിലോ /ആർട്സ് & സയൻസ് കോളേജുകളിലോ ഒന്നാം വർഷ ക്ലാസ്സുകളിൽ പ്രവേശനം നേടിയവർക്കും രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം 1 ,00 000 /-രൂപയിൽ കവിയാത്തവരുമായ  പ്രൈമറി /സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരുടെ മക്കൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം .


യോഗ്യത

  • എസ്.എസ്.എൽ .സി /തത്തുല്യ പരീക്ഷയോ /ഹയർ സെക്കണ്ടറി പരീക്ഷയോ പാസായിരിക്കണം .
  • അപേക്ഷകർ +1 നോ അല്ലെങ്കിൽ ഡിഗ്രി ഒന്നാം വർഷത്തിലോ കേരളത്തിലെ സർക്കാർ /സർക്കാർ അംഗീകൃത സ്കൂളുകളിലോ കോളേജുകളിലോ ചേർന്ന് പഠിക്കുന്നവരായിരിക്കണം .
  • അപേക്ഷകർ സർക്കാർ /സർക്കാർ അംഗീകൃത സ്കൂളിലെ പ്രൈമറി /സെക്കൻഡറി അദ്ധ്യാപകരുടെ മക്കൾ ആയിരിക്കണം .


എങ്ങനെ അപേക്ഷിക്കാം

www.dcescholarship.kerala.gov.in


ആവശ്യമുള്ള രേഖകൾ

  • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം .
  • വരുമാന സർട്ടിഫിക്കറ്റ്Share via WhatsApp