സ്കോളർഷിപ്

NCERT & NSTSS സ്കോളർഷിപ്പ്

  • Age Limit:-
  • Document Date:-
  • Last Date to Apply: 2019-12-31

നാഷണൽ കൗൺസിൽ ഓഫ് എജുകേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) നൽകിവരുന്ന, നാഷണൽ സയൻസ് ടാലെന്റ്റ് സെർച്ച് സ്കീം (എൻ.എസ്.ടി.എസ്.എസ്.) പ്രകാരമുള്ള സ്കോളർഷിപ്പുകൾക്ക് അർഹത നേടുന്ന വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ദേശീയതല പരീക്ഷയായ, നാഷണൽ എക്സാമിനേഷന് - വിജ്ഞാപനമായി. 11 -ാം ക്ലാസ് മുതൽ പ്രീ.പിഎച്ഛ്.ഡി. തലം വരയുള്ള പഠനത്തിനാണ് സ്കോളർഷിപ്പുകൾ നൽകി വരുന്നത്. ഒരു വർഷം 2000 സ്കോളർഷിപ്പുകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. 11 ,12 ക്ലാസ്സുകളിലെ പഠനത്തിന് 1250 രൂപ നിരക്കിലും ബിരുദതലത്തിലെയും ബിരുദാനന്തര ബിരുദതലത്തിലെയും പഠനങ്ങൾക്ക് 2000 രൂപ നിരക്കിലും പ്രതിമാസ സ്കോളർഷിപ്പായി ലഭിക്കും. പിഎച്ഛ്.ഡി. തലത്തിലുള്ള സ്കോളർഷിപ്പ് തുക, യു.ജി.സി.വ്യവസ്ഥകൾ പ്രകാരമായിരിക്കും.