സ്കോളർഷിപ്

കേഡറ്റുകൾക്കുള്ള സ്കോളർഷിപ്പ്

മാനദണ്ഡം

വിദ്യാഭ്യാസമേഖലയിൽ ഉത്‌കൃഷ്ടസേവനം കാഴ്ചവയ്ക്കുന്ന യോഗ്യരായ 500  കേഡറ്റുകൾക്ക് 5000 രൂപ വരെ സ്കോളർഷിപ്പ് നൽകി വരുന്നു. ഓരോ ഗ്രൂപ്പിലും സർവ്വോത്തമ്മ കേഡറ്റുകൾക്ക് 3000  രൂപയും രണ്ടാമത്തെ സർവ്വോത്തമ്മ കേഡറ്റുകൾക്ക് 2000 രൂപയും പുരസ്കാരമായി നൽകുന്ന സ്കോളർഷിപ്പാണ്. എൻ സി സി കേഡറ്റുകൾക്ക് സംസ്ഥാനസർക്കാർ നൽകിവരുന്ന സാമ്പത്തികാനുകൂല്യങ്ങൾ:

  • ന്യൂഡൽഹിയിൽ റിപ്പബ്ലിക്ക് ദിനപരേഡിൽ പങ്കെടുക്കുന്ന എല്ലാ കേഡറ്റുകൾക്കും 1000 രൂപ വീതം നൽകുന്നു
  • ന്യൂഡൽഹിയിൽ റിപ്പബ്ലിക്ക് ഗാർഡ് ഓഫ് ഓണറിനു പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 500 രൂപ വീതം നൽകുന്നു.
  • ന്യൂഡൽഹിയിൽ റിപ്പബ്ലിക്ക് ഗാർഡ് ഓഫ് ഓണറിനു പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 500 രൂപ വീതം നൽകുന്നു
  • .പർവ്വതാരോഹണത്തിൽ പങ്കെടുക്കുന്നവർക്ക് 500 രൂപയും കൊടുമുടി കീഴടക്കുന്നവർക്ക് അധികമായി 1000 രൂപയും നൽകുന്നു
  • പാരച്യൂട് ട്രൈനിങ്ങിന് ഓരോ ചാട്ടത്തിനും 100 രൂപയും കൂടാതെ 500 രൂപ വിലമതിക്കുന്ന സ്മരണികയും നൽകുന്നു
  • യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ്‌ പെൺകുട്ടിക്കും 100 രൂപ പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു .ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും 50 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു
  • ഗ്രൂപ്പ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ്‌ പെൺകുട്ടിക്കും 200 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു .ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും മാസം 100 രൂപ വീതം ഒരു വർഷത്തേക്ക് നൽകുന്നു .


Share via WhatsApp